തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതിയതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ലക്ചറർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തും.
സിവിൽ എൻജിനിയറിങ് ലക്ചറർ ഇന്റർവ്യൂ സെപ്റ്റംബർ 9-ന്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ലക്ചറർ ഇന്റർവ്യൂ സെപ്റ്റംബർ 10-ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.