മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾക്ക് സെപ്തംബർ 30 നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സമയം കൂടി ദീർഘിപ്പിച്ച് നൽകാനുള്ള സാധ്യത ഇല്ല.
ലൈഫ് സർട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയവർക്കും ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 0495 2966577, 9188230577.