കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കോഴിക്കോട് ലിങ്ക് റോഡിൽ, സര്‍ക്കാര്‍ അംഗീകൃത തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലഭ്യമായ കോഴ്സുകൾ ഇങ്ങനെയാണ്:
- അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (ഒരു വര്‍ഷം)
- സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്സ് (മൂന്നു മാസം)
- ഡിപ്ലോമ ഇന്‍ ഡാറ്റാ സയന്‍സ് ആന്റ് എ.ഐ (ആറു മാസം)
- ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ഇന്ത്യൻ & വിദേശ അക്കൗണ്ടിങിൽ സ്‌പെഷ്യലൈസേഷന്‍) (എട്ട് മാസം)
- പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഒരു വര്‍ഷം)
- പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ഒരു വര്‍ഷം)
- ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം)
- ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറു മാസം)
- സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സൈബര്‍ സെക്യൂരിറ്റി (യോഗ്യത: പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി)
- കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്റ് സ്വിച്ചിങ് ടെക്‌നോളജീസ്
- ഡിപ്ലോമ ഇന്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡിസൈന്‍ ആന്റ് ഡെവലപ്പ്‌മെന്റ് (പൈത്തൺ & ജാവ ഉപയോഗിച്ച്)
പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കിൽ പ്ലസ്ടു ആണ്. താല്പര്യമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോൺ: 0495 2301772