അങ്കണവാടി വര്‍ക്കര്‍ നിയമനം

infokerala
1 Min Read
Anganwadi Worker Recruitment
WhatsApp Group Join Now
Telegram Group Join Now

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ.് പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍ തസ്തി കയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളി ലേക്ക് (പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണം നാല്) നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷര്‍ 18 നും 46 നുംഇടയില്‍ പ്രായമുള്ളവരും (എസ്സ്.സി/എസ്. റ്റി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം. 2024 സെപ്റ്റംബര്‍ രണ്ട് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.

അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും. 

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *