ഇരിക്കൂർ ബ്ലോക്കിൽ കുടുംബശ്രീ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

infokerala
1 Min Read
ഇരിക്കൂർ ബ്ലോക്കിൽ കുടുംബശ്രീ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
WhatsApp Group Join Now
Telegram Group Join Now

കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

Qulification

  • അപേക്ഷകർ ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം.
  • ബി.കോം ബിരുദവും, ടാലി സോഫ്റ്റ്വെയറിന്റെ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യതകൾ.
  • കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബശ്രീ കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമേ അവസരം ലഭ്യമാകൂ.
  • അപേക്ഷകരുടെ പ്രായം 18 വയസ്സിൽ കുറഞ്ഞതോ 35 വയസ്സിൽ കൂടുതലോ ആകരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി.ഡി.എസ് ചെയർപേഴ്സന്മാരുടെ സാക്ഷ്യപത്രം ഉൾപ്പെടെ സെപ്റ്റംബർ 3-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.
  • അപേക്ഷകൾ അയയ്ക്കേണ്ട വിലാസം: ജില്ലാ കോ ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, കണ്ണൂർ.

ഫോൺ: 0497 2702080

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *