തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജ്
ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദം.
കൂടിക്കാഴ്ച: താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9446068906.
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ഫിസിക്കൽ എഡ്യുക്കേഷൻ ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്), ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി) തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത:
- ഫിസിക്കൽ എഡ്യുക്കേഷൻ ഇന്‍സ്ട്രക്ടര്‍: ഫിസിക്കൽ എഡ്യുക്കേഷനില്‍ ബിരുദം.
- ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്) & ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി): ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ / മെക്കാനിക്കൽ ഡിപ്ലോമ.
കൂടിക്കാഴ്ച: താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഹാജരാവണം.
മലപ്പുറം ഗവ. കോളേജ്
മലപ്പുറം ഗവ. കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
രജിസ്ട്രേഷൻ: കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 28 ന് വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ് സൈറ്റില്‍ (gcmalappuram.ac.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 9061734918, 0483-2734918.