ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സീനിയർ, ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നു

infokerala
1 Min Read
Appointment of Medical Resident
WhatsApp Group Join Now
Telegram Group Join Now

ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ സീനിയർ, ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിനുള്ള വാക്-ഇൻ ഇന്റർവ്യൂ സെപ്തംബർ 4ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും.

യോഗ്യത:

സീനിയർ റസിഡന്റ്:

  • ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം
  • എം.ബി.ബി.എസ്
  • ഒരു വർഷത്തെ ഇൻറേൺഷിപ്പ്
  • TCMC/ KSMC രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

ജൂനിയർ റസിഡന്റ്:

  • എം.ബി.ബി.എസ്
  • ഒരു വർഷത്തെ ഇൻറേൺഷിപ്പ്
  • TCMC/ KSMC രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്

ആവശ്യമുള്ള രേഖകൾ:

  • എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
  • പ്ലസ് ടു സർട്ടിഫിക്കറ്റ്
  • യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും
  • തിരിച്ചറിയൽ രേഖകൾ (ആധാർ/പാൻ കാർഡ്)

യോഗ്യരായ ഉദ്യോഗാർത്ഥികൾ അനുയോജ്യമായ രേഖകളുമായി ഹാജരാവുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 04862-233075.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *