കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അക്കാദമിക്ക് വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസി. പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 10, 2024 രാവിലെ 10.30 ന് അസൽ പ്രമാണങ്ങളുമായി നേരിട്ട് കോളേജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കുമായി www.gcek.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.