ആലപ്പുഴ: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

infokerala
1 Min Read
CEO appointment
WhatsApp Group Join Now
Telegram Group Join Now

ആലപ്പുഴ:ഹരിപ്പാട് ബ്ലോക്കിലെ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രായം:  25-35 വയസ്സ്. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആലപ്പി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, 304/4, കൊട്ടക്കാട്ട് കിഴക്കേതില്‍, താമല്ലാക്കല്‍ കാര്‍ത്തികപ്പള്ളി, ഹരിപ്പാട് 690548 എന്ന വിലാസത്തിലൊ എന്ന alleppeyfpo887@gmail.com ഇ.മെയിലിലോ karthickagri0607@gmail.com, fpopmu@gmail.com  മെയിലുകളിലേക്കും അയക്കണം.

അവസാന തീയതി ഓഗസ്റ്റ് 27. യോഗ്യത:  ബി.എസ്.സി. അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/കോ-ഓപ്പറേഷന്‍-ബാങ്കിംഗ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കള്‍ച്ചര്‍ എക്കണോമിക്സ്/ബി.എഫ്.എസ്‌സി/വെറ്ററിനറി സയന്‍സ്/ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ഏതെങ്കിലും ബിരുദത്തോടൊപ്പം എം.ബി.എ/എം.ബി.എ. അഗ്രി ബിസിനസ് മാനേജ്മെന്റ്/എം.ബി.എ. മാര്‍ക്കറ്റിംഗ്/ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എം.ബി.എ. ഗ്രാമവികസനം അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും എം.ബി.എ.യും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *