തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (TPLC) പ്രൊജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
36,000 രൂപയാണ് പ്രതിമാസ വേതനം. 60 ശതമാനം മാർക്കോടെയുള്ള എം.ടെക്/ എം.ഇ ആണ് യോഗ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് അഡ്മിനിസട്രേഷനിലെ മൂന്ന് വർഷത്തെ പരിചയവും രണ്ടു വർഷത്തെ ഗവേഷണ മേഖലയിലെ പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതകളാണ്.
https://forms.gle/Pn3d79YqJK23ztDK8 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 27.