ഡെപ്യൂട്ടേഷൻ നിയമനം: സിസ്റ്റം മാനേജർ, ഓഫീസ് അറ്റൻഡന്റ് തസ്തികകൾ

infokerala
1 Min Read
ഡെപ്യൂട്ടേഷൻ നിയമനം: സിസ്റ്റം മാനേജർ, ഓഫീസ് അറ്റൻഡന്റ് തസ്തികകൾ
WhatsApp Group Join Now
Telegram Group Join Now

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തപ്പെടുന്നു. യോഗ്യത, ശമ്പള സ്കെയിൽ എന്നിവ ഉൾപ്പെടുന്ന വിജ്ഞാപനം www.cee-kerala.org യിൽ ലഭ്യമാണ്.

സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തും. കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും, കൂടാതെ വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ 19 ന് മുമ്പ് മേലധികാരി മുഖേന അപേക്ഷകൾ നൽകേണ്ടതാണ്.

അപേക്ഷകൾ, നേരിട്ട് അല്ലെങ്കിൽ തപാൽ മുഖേന, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കണം.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *