കേരള കാർഷിക സർവ്വകലാശാലയിൽ ജോലി അവസരം

infokerala
1 Min Read
Job opportunity in Kerala Agricultural University
WhatsApp Group Join Now
Telegram Group Join Now

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.

വിദ്യാഭ്യാസ യോഗ്യത: ബി.എസ്.സി. (അഗ്രിക്കൾച്ചർ)/ ബി.എസ്.സി.(ഹോണേഴ്സ്) അഗ്രി.

വേതനം: ദിവസം 955/- രൂപ (ഒരു മാസം പരമാവധി 25,785/- രൂപ)

പ്രായം: 18 മുതൽ 36 വയസ്സ് വരെ (01.01.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30.08.2024 ന് രാവിലെ 10.00 മണിയ്ക്ക് കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാക്കേണ്ടതാണ്.

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നൊഴികെയുള്ള ബിരുദധാരികൾ ഇക്വലെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

image
കേരള കാർഷിക സർവ്വകലാശാലയിൽ ജോലി അവസരം 4
image 1
കേരള കാർഷിക സർവ്വകലാശാലയിൽ ജോലി അവസരം 5
Official NotificationClick Here
Official WebsiteClick Here
Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *