കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി: താത്കാലിക നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ

infokerala
1 Min Read
Kannur Govt. Medical College Hospital: Walk-in Interview for Temporary Appointment
WhatsApp Group Join Now
Telegram Group Join Now

കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) – താത്കാലിക നിയമനം:
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യം ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്കു കീഴിൽ കൺസൾട്ടന്റ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടത്തപ്പെടും.

യോഗ്യതാ മാനദണ്ഡം:

  • കൺസൾട്ടന്റ്: എം ബി ബി എസിനു ശേഷം ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷനിൽ എം ഡി കഴിഞ്ഞിരിക്കണം. കൂടാതെ ഒരു വർഷം സീനിയർ റസിഡന്റായി ഫിസിക്കൽ മെഡിസിൻ ആൻഡ് റീ-ഹാബിലിറ്റേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിട്ടിരിക്കണം.
  • ഫിസിയോതെറാപ്പിസ്റ്റ്: ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി പി ടി) കോഴ്സ് പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം.

ഇന്റർവ്യൂ വിശദാംശങ്ങൾ:
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഒരു മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്:

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *