കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡർ ജോലി നേടാം – ഇ-മെയില്‍ വഴി അപേക്ഷിക്കാം

infokerala
1 Min Read
Meter Reader Jobs in KSEB - Apply through Email
WhatsApp Group Join Now
Telegram Group Join Now

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് പട്ടാമ്പി ഇലക്ട്രിക്കല്‍ സബ് ഡിവിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇ-മെയില്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു.

കെ.എസ്.ഇ.ബിയില്‍ മീറ്റര്‍ റീഡര്‍മാരെ ആവശ്യമുണ്ട്. പട്ടാമ്പി സബ് ഡിവിഷന് കീഴിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

പ്രായപരിധി

18നും 40നും ഇടയില്‍ പ്രായമുള്ളവര്‍. പൊലിസ് ക്ലിയറന്‍സ് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വ്യക്തികള്‍ക്കാണ് അവസരം.

യോഗ്യത

  • ഐ.ടി.ഐ ഇലക്ട്രീഷ്യന്‍,
  • ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്,
  • ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം

വ്യക്തിവിവരണക്കുറിപ്പും അനുബന്ധങ്ങളും aeeesdpattambi@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക. സംശയനിവാരണത്തിനും ഇമെയില്‍ മാത്രം ഉപയോഗിക്കുക. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *