ഇടുക്കി: മത്സ്യവകുപ്പിൽ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മിഷന്‍ കോര്‍ഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
പ്രതിദിനം 785 രൂപ അടിസ്ഥാനത്തിൽ ദിവസവേതനരീതിയിലാണ് നിയമനം.
എംഎസ്ഡബ്യൂ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് / എംബിഎ മാര്‍ക്കറ്റിംങ്ങ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം.
പ്രായപരിധി- 35 വയസില്‍ കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍ കോഡ്- 685603 എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തിരമോ ഈമെയിലിലോ അയക്കേണ്ടതാണ്.