Niyukti Mega Job Fair 2024: നിയുക്തി മെഗാ ജോബ് ഫെയർ 2024

infokerala
1 Min Read
Niyukti Mega Job Fair 2024
WhatsApp Group Join Now
Telegram Group Join Now

നാഷണൽ എംപ്ലോമെന്റ് സർവീസ് (കേരളം) വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിലെ മെഗാ ജോബ് ഫെയർ ‘ നിയുക്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് മെക്‌നോളജിയുടെ സഹകരണത്തോടെ ആഗസ്റ്റ് 31 ന് കുസാറ്റ് കാമ്പസിൽ സംഘടിപ്പിക്കുന്നു. 

18-45 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പി.ജി. ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 

സ്വകാര്യ മേഖലയിൽ നിന്നും ഐ.റ്റി. ടെക്‌നിക്കൽ, സെയിൽസ്, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്‌റ്, അഡ്വെർടൈസിംഗ്. സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ റീട്ടേയിലേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നൂറിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു

വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്നതിന് എംപ്ലോയ്‌മെന്റ വകുപ്പിന്റെ www.jobfest.kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. എറണാകുളം മേഖലയിലെ നിയുക്തി മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് “Job Seeker Registration” എന്ന ഓപ്ഷനിൽ പ്രവേശിച്ച് ഉദ്യോഗാർത്ഥിയുടെ വിവരങ്ങൾ പൂരിപ്പിച്ച ശേഷം “Create” button ക്ലിക്ക് ചെയ്യാവുന്നതാണ്. ശേഷം ലഭിക്കുന്ന “Login ID” ഉപയോഗിച്ച് login ചെയ്തതിനു ശേഷം “Registration Form” ഫിൽ ചെയ്ത് “Submit” ചെയ്യാവുന്നതാണ്. ഇതിനു ശേഷം “Admit Card” ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 0484-2422452, 0484-2422458, 9446025780, 8301040684 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

Registration LinkClick Here
Official WebsiteClick Here
Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *