നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി; രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

infokerala
1 Min Read
Nursing and Paramedical Degree; 2nd phase allotment published
WhatsApp Group Join Now
Telegram Group Join Now

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.   

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 29 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.

അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ      ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ ഓപ്ഷൻ പരിഗണിക്കപ്പെടില്ല.

ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ആഗസ്റ്റ് 29 വരെ.  കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *