കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ അവസരം

infokerala
1 Min Read
Opportunity at Kollam Sri Narayanaguru Cultural Complex
WhatsApp Group Join Now
Telegram Group Join Now

സാംസ്കാരിക വകുപ്പിൻ്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്ത് ജീവനക്കാരെ നിയമിക്കുന്നതിനായി നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

  • ഇലക്ട്രിഷ്യൻ കം പ്ലംബർ,
  • എ.സി പ്ലാൻ്റ് ഓപ്പറേറ്റർ,
  • ഇലക്ട്രോണിക്സ് ടെക്നീഷ്യൻ,
  • ഗാർഡനർ തുടങ്ങിയ തസ്തികകളിൽ അവസരം

ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ അവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.ടി.ഐ.യിൽ നിന്നും പാസായ 18 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും പ്ലസ്ടു, ഇലക്ട്രിക്കൽ ജോലിക്കുള്ള മുൻ പരിചയവും ഉണ്ട്.

എ.സി. പ്ലാൻ്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ അവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.ടി.ഐയിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്‌സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗും 5 വർഷത്തെ പ്രവൃത്തിപരിചയ യോഗ്യതയാണ്.

ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ അവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.ടി.ഐ.

ഗാർഡനർ തസ്തികയ്ക്ക് 7-ാം ക്ലാസിൽ താഴെയുള്ള വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിംഗിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെൻ്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.

അപേക്ഷകൻ്റെ പ്രായപരിധി 50 വയസ്.

എഴുത്തു പരീക്ഷയുടെയും ഇൻ്റർവ്യൂവിൻ്റെയും തിരഞ്ഞെടുപ്പ് നടത്തുന്നത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷകൾ

സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം,
അനന്തവിലാസം കൊട്ടാരം,
ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23,
എന്ന വിലാസത്തിൽ ഓഗസ്റ്റ് 31 നകം ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 04712478193

ഇ-മെയിൽ: culturedirectoratec@gmail.com

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *