പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ നഴ്സിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒന്നരമാസമാണ് ഈ കോഴ്സിന്റെ ദൈര്‍ഘ്യം.
അപേക്ഷിക്കാനുള്ള യോഗ്യത ജി.എന്‍.എം, ബി.എസ്.സി നഴ്സിങ്, എം.എസ്.സി നഴ്സിങ് എന്നിവയാണ്. നിലവില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാരും ഈ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കോഴ്സിന്റെ ഫീസ് 5000 രൂപയാണ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 27-ന് രാവിലെ 11 മണിക്ക് പാലിയേറ്റീവ് ട്രെയിനിങ് സെന്ററില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9400084317, 8589995872 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.