കേരള സർക്കാരിന് കീഴിൽ കെ.എസ്.എഫ്.ഇയിൽ പ്യൂൺ ജോലി നേടാൻ അവസരം. കേരള സ്‌റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡ് ഇപ്പോൾ പ്യൂൺ/ വാച്ച്‌മാൻ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ്റാണിത്. മിനിമം ആറാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 6 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന സെപ്റ്റംബർ 4 വരെ ഓൺലൈൻ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു
തസ്‌തിക & ഒഴിവ്
കേരള സ്റ്റേറ്റ് ഫിനാൻഷ്യല് എൻ്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ / വാച്ച്‌മാൻ റിക്രൂട്ട്മെന്റ്
കേരള പി.എസ്.സി എൻ.സി.എ സ്പെഷ്യൽ റിക്രൂട്ട്‌മെന്റാണിത് ( കേ.എസ്.എഫ്.ഇ-യി ലെ പാർട്ട് ടെം ജീവനക്കാരിൽ നിന്നും നടത്തുന്ന നേരിട്ടുള്ള നിയമനം) എൻ.സി.എ. (Hindu Nadar,OBC, Ezhava/ Thiyya/ Billava,Scheduled Caste Converted to Christianity, Latin Catholics/Anglo Indian,Scheduled Tribe) ആകെ 6. ഒഴിവുകൾ.
കാറ്റഗറി നമ്പർ: 264/2024 to 269/2024
പ്രായപരിധി :18 മുതൽ 50 വയസ് വരെ.
ശമ്പളം; 24,500 രൂപ മുതൽ 42,900 രൂപയ്ക്കിടയിൽ ശമ്പളം ലഭിക്കും.
- ആറാം ക്ലാസ് വിജയം
- മിനിമം മൂന്ന് വർഷത്തെ കെ.എസ്.എഫ്.ഇയിലെ സർവീസ്
അപേക്ഷ: ഉദ്യാഗാർഥികൾക്ക് കേരള പി.എസ്.സി മുഖേന സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക . കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങൾ ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ (OTR) നടത്തിയിട്ടില്ലെങ്കിൽ പ്രക്രിയ പൂർത്തിയാക്കുക.
അപേക്ഷ : നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. കാറ്റഗറി നമ്പർ 264/2024-to 269/2024 റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനത്തിനായി തിരയുക, ‘Apply Now ‘ എന്നതിൽ ക്ലിക്കുചെയ്യുക.