പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാര്‍ അടിസ്ഥാനത്തിൽ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 24, 2024 രാവിലെ 11 മണിക്ക് പിഎച്ച്‌സി ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതയും, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.
പ്രായപരിധി 40 വയസ്സ്, അത് 24.09.2024 നു കവിയാൻ പാടില്ല.
യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും (നിർബന്ധമില്ല), കൂടാതെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം അഭിമുഖത്തിനായി ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 04868 232285.