Teacher Vacancy: തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി / എൽ.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം.
ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത് തസ്തികയിൽ ഹിന്ദി ബിരുദമുള്ളവർക്കാണ് അവസരം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കേൾവിക്കുറവ് -1) സംവരണം ചെയ്ത് തസ്തികയിൽ, ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്.
18 നും 40 നുമിടയിലാവണം പ്രായം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം.