വയനാട് സർക്കാർ നഴ്സിങ് കോളജിൽ ട്യൂട്ടർ തസ്തികയിൽ ഒരു താത്കാലിക നിയമനം 2024-25 അധ്യയന വർഷത്തേക്ക് നടത്തും. പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കുന്ന ഈ ഒഴിവിലേക്ക് എം.എസ്.സി നഴ്സിങ് യോഗ്യതയുള്ള, കെ.എൻ.എം.സി (Kerala Nurses and Midwives Council) രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
സർക്കാർ അല്ലെങ്കിൽ സ്വാശ്രയ നഴ്സിങ് കോളജുകളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുന്നത്. താത്പര്യമുള്ളവർ അസൽ രേഖകളുമായി 2024 ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് കോളജിന്റെ പ്രിൻസിപ്പൽ ഓഫീസിൽ വച്ച് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം