അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലും ദേവികുളത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇൻസ്ട്രക്ടർ (ടൈലറിംഗ്) തസ്തികയിലും താൽക്കാലിക നിയമനം നടത്തുന്നു.
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 22ന് വാക് ഇൻ ഇൻറർവ്യൂ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ രാവിലെ 10. 30 നും ടൈലറിംഗ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ ഉച്ചയ്ക്ക് 1. 30 നും നടക്കും. ഫോൺ: 9400006481