അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിലും ദേവികുളത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇൻസ്ട്രക്ടർ (ടൈലറിംഗ്) തസ്തികയിലും താൽക്കാലിക നിയമനം നടത്തുന്നു.
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 22-ാം തീയതി വാക് ഇൻ ഇൻറർവ്യൂ നടത്തപ്പെടുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം അടിമാലി ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ രാവിലെ 10.30-നും, ടൈലറിംഗ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ ഉച്ചയ്ക്ക് 1.30-നും നടക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 9400006481.