തോട്ടട ഗവ. ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

infokerala
1 Min Read
തോട്ടട ഗവ. ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്
WhatsApp Group Join Now
Telegram Group Join Now

സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും 1 അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ NTC/ NAC യോഗ്യതയും 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് തോട്ടട ഗവ. ഐ.റ്റി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കപ്പെടാൻ അവസരമുണ്ട്.

ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. മുൻഗണന വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 6-ന് രാവിലെ 11:30-ന് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.

ഫോൺ: 0497 2835183.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *