Travancore Devaswom Board Recruitment 2024: ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ 1200-മാണ്ടിലെ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ടിക്കാന്‍ വിമുക്തദടന്‍മാര്‍ക്കും, സംസ്ഥാന പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളില്‍ നിന്നും വിരമിച്ചവര്‍ക്കും അവസരം.
ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- തസ്തികയുടെ പേര്: സെക്യൂരിറ്റി ഗാർഡ്
- ജോലി തരം: കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം: Direct
- പരസ്യ നമ്പർ: 279/24/TDB/VIG
- ഒഴിവുകൾ: വിവിധ
- ജോലി സ്ഥലം: കേരളം
- ശമ്പളം: പ്രതിദിനം Rs.900/-
- അപേക്ഷയുടെ രീതി: ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത്: 12.08.2024
- അവസാന തീയതി: 24.08.2024
ജോലിയുടെ വിശദാംശങ്ങൾ
- പ്രധാന തീയതികൾ:
- അപേക്ഷിക്കാനുള്ള ആരംഭ തീയതി: 12 ഓഗസ്റ്റ് 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി: 24 ഓഗസ്റ്റ് 2024
- തസ്തികകൾ:
- സെക്യൂരിറ്റി ഗാർഡ്
- ശമ്പള വിശദാംശങ്ങൾ:
- സെക്യൂരിറ്റി ഗാർഡ്: പ്രതിദിനം Rs.900/- വേതനം
- പ്രായപരിധി:
- സെക്യൂരിറ്റി ഗാർഡ്: 65 വയസ് വരെ
യോഗ്യത
മെല്‍ പറഞ്ഞ ഏതെങ്കിലും സര്‍വ്വീസില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 65 വയസ് പൂര്‍ത്തിയാകാത്തവരും ശാരീരിക ശേഷി ഉള്ളവരുമായ ഹിന്ദു വിദാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കാണ് അവസരം നല്‍കുന്നത്.
അപേക്ഷാ ഫീസ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല.
തിരഞ്ഞെടുക്കൽ പ്രക്രിയ
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവര്‍ക്ക് www.travancoredevaswomboard.org എന്ന ഓദ്യോഗിക വെബ് സൈറ്റില്‍ കൂടി അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ വെബ് സൈറ്റില്‍ കൊടുത്തിട്ടുള്ള ഫാറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫോട്ടോയും അനുബന്ധ രേഖകളും ഉള്‍പ്പടെ “ചീഫ് വിജിലന്‍സ് ആന്‍റ് സെക്യൂരിറ്റി ആഫീസര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003” എന്ന വിലാസത്തിലോ സ്കാന്‍ ചെയ്ത് sptdbvig@gmail.com എന്ന മെയില്‍ വിലാസത്തിൽ അയക്കാവുന്നതാണ്. ഓൺലൈനും ഈ മെയില്‍ വഴി അപേക്ഷിക്കുന്നവർ നേരിട്ട് അപേക്ഷ പോസ്റ്റില്‍ അയക്കേണ്ടതില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24.08.2024. അഭിമുഖം 30.08.2024 രാവിലെ 10 മണി മുതല്‍ ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്‍റെ ദ്വാരക ഗസ്റ്റ് ഹൗസിൽ വച്ച് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2316475 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.