തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ (കാഴ്ച പരിമിതി -1) ഭിന്നശേഷി ഉദ്യോഗാർഥിക്കായി സംവരണം ചെയ്ത ഒരു തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:
- ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം
- യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യം
വയസ്: 18-40 (ഭിന്നശേഷിക്കാർക്ക് വയസിളവ് ലഭിക്കും).
യോഗ്യതയുള്ളവർ ആഗസ്റ്റ് 29ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.