വിദ്യാജ്യോതി പദ്ധതി: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനസഹായം

infokerala
1 Min Read
Vidyajyoti Scheme
WhatsApp Group Join Now
Telegram Group Join Now

Vidyajyoti Scheme: ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് നയിക്കുന്നതിനായി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലൂടെ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള (ആൺ/പെൺ) കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്നു. ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാനുള്ള അവസരം.

പദ്ധതിയിൽ അപേക്ഷിക്കേണ്ട വിധം:

അപേക്ഷകർ സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതും സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ, വിദ്യാർത്ഥിയുടെ പേര് രേഖപ്പെടുത്തിയ രേഖകൾ എന്നിവ ഹാജരാക്കേണ്ടതുമാണ്. അപേക്ഷകൾ suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.

ധനസഹായത്തിന് അർഹത

a. 9 മുതൽ 10 ക്ലാസ്:

  • പഠനോപകരണങ്ങൾ: 1000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)
  • യൂണിഫോം: 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്, സ്ഥാപനതലവന്റെ സാക്ഷ്യപത്രം ആവശ്യമാണ്)

b. Plus one, Plus two, ITI, പോളിടെക്‌നിക്, VHSC:

  • പഠനോപകരണങ്ങൾ: 2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)
  • യൂണിഫോം: 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)

c. ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണൽ കോഴ്സ്:

  • പഠനോപകരണങ്ങൾ: 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)

d. പോസ്റ്റ് ഗ്രാജ്വയേഷൻ:

  • പഠനോപകരണങ്ങൾ: 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)

യോഗ്യതാ മാനദണ്ഡങ്ങൾ:

  1. വിദ്യാർത്ഥി സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം.
  2. അപേക്ഷകൻ/അപേക്ഷകയ്ക്ക് 40% മുകളിലോ അതിലതിയോ വൈകല്യം ഉണ്ടെന്ന മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  3. ഈ പദ്ധതിയിൽ വരുമാനപരിധി ബാധകമല്ല.
  4. വിദ്യാർത്ഥിയുടെ പഠനസ്ഥാപന മേധാവിയുടെ സാക്ഷ്യം അപേക്ഷയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
  5. BPL വിദ്യാർത്ഥികൾക്ക് മുന്‍ഗണന നൽകും.

suneethi.sjd.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്:
0471 2343241 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *