പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലെ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച് എസ് എസ് ടി ഹിസ്റ്ററി അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള വാക്-ഇൻ-ഇന്റർവ്യൂ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിൽ നടത്തുന്നു.
കേരളാ പി.എസ്.സി. നിഷ്‌കർഷിച്ച നിർദിഷ്ട യോഗ്യതയുള്ള, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് പങ്കെടുക്കാം. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ഐ ടി ഡി പിയിൽ ഹാജരാവുക.
ഫോൺ: 0497-2700357
Walk-in-interview on 21st