കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ): കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ മെട്രോയില്‍ ഇപ്പോള്‍ പുതിയതായി ഒഴിവ് വന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കൊച്ചി മെട്രോക്ക് കീഴിൽ പുതിയതായി ഒഴിവ് വന്ന എക്സിക്യൂട്ടീവ് (ടെലികോം), ജൂനിയർ എൻജിനീയർ (S) അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (S) – പവർ & ട്രാക്ഷൻ, ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാത്തിലാണ് നിയമനം. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസാന തിയതിയായ ഓഗസ്റ്റ് 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ജോലി ഒഴിവ് (എക്സിക്യൂട്ടീവ് (ടെലികോം))
- എക്സിക്യൂട്ടീവ് (ടെലികോം) തസ്‌തികയിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വിദ്യഭ്യാസ യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ് എന്നിവയിൽ മുഴുവൻ സമയ ബി.ഇ അല്ലെങ്കിൽ ബി.ടെക് ഉണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
- മെട്രോ/റെയിൽവേ/റെയിൽവേ പൊതുമേഖലാ സ്ഥാപനങ്ങളിൽ സൂപ്പർവൈസറി ഗ്രേഡിലോ അല്ലെങ്കിൽ അതിനു മുകളിലോ ഉള്ള യോഗ്യതയ്ക്ക് ശേഷമുള്ള കുറഞ്ഞത് 3 വർഷത്തെ ടെലികോം പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
- 32 വർഷം (സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും)
ശമ്പളം
- തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 40000 – 140000 രൂപ വരെ ശമ്പളം ലഭിക്കും.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ചശേഷം ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
ജോലി ഒഴിവ് (ജൂനിയർ എൻജിനീയർ (S) അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ (S) – പവർ & ട്രാക്ഷൻ)
- ഈ തസ്തികയിൽ ആകെ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. തൃപ്തികരമായ പ്രകടനം അടിസ്ഥാനമാക്കി രണ്ട് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
വിദ്യഭ്യാസ യോഗ്യത
- ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ സമയ ബി.ടെക്/ബി.ഇ അല്ലെങ്കിൽ മുഴുവൻ സമയ ത്രിവത്സര ഡിപ്ലോമ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിങ്ങനെ യോഗ്യതയുണ്ടായിരിക്കണം.
പ്രവൃത്തി പരിചയം
ജൂനിയർ എൻജിനീയർ
- റെയിൽവേ/മെട്രോ സിസ്റ്റങ്ങളിൽ പവർ & ട്രാക്ഷൻ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ തുടങ്ങിയവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
- ഉദ്യോഗാർത്ഥികൾക്ക് റെയിൽവേ / മെട്രോ സിസ്റ്റങ്ങളിൽ പവർ & ട്രാക്ഷൻ ഉപകരണങ്ങളുടെ ഇൻസ്റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം വേണം.
പ്രായപരിധി
- ജൂനിയർ എഞ്ചിനീയർ തസ്തികയിൽ 30 വയസ്സ് വരെ പ്രായമുള്ളവർക്കും അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ തസ്തികയിൽ 32 വയസ്സ് വരെ പ്രായമുള്ളയിരിക്കും).
ശമ്പളം
- ജൂനിയർ എൻജിനീയർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി 33750 – 94400 രൂപ വരെയും അസിസ്റ്റന്റ് സെക്ഷൻ എൻജിനീയർ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി 35000 – 99700 രൂപ വരെയും ലഭിക്കും.
അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെയുള്ള നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിച്ച ശേഷം വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കുക.